തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു.

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അധികൃതരുടെ അനാസ്ഥ കാരണം ഒരു മനുഷ്യ ജീവന്‍ കൂടി പൊലിഞ്ഞു. കൊല്ലം സ്വദേശി രാജീവ്‌ ഗോപാലകൃഷ്‌ണനാണ്‌(45) മരണത്തിനു കീഴടങ്ങിയത്‌. നഗരപ്രദേശമായ കവടിയാറിനു സമീപം കുറവന്‍കോണത്ത്‌ വെച്ചാണ്‌ ദേഹാസ്വാസ്‌ത്യത്തെ തുടര്‍ന്ന്‌ രാജീവ്‌ തളര്‍ന്നു വീണത്‌. ട്രാഫിക്‌ പൊലീസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായിട്ടുകൂടി ആശുപത്രിയിലെത്തിക്കാനോ,പ്രഥമശുശ്രൂഷ നല്‍കാനോ പൊലീസ്‌ തയ്യാറായില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അത്യാവശ്യമായി കാണേണ്ടതുണ്ടെന്ന കാരണത്താല്‍ പൊലീസ്‌ വാഹനവും പിന്നാലെ കടന്നു പോയ ആമ്പുലന്‍സും നിര്‍ത്തിയില്ല. സംഭവം നടന്ന്‌ ഒരു മണിക്കൂറിനു ശേഷമാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തിച്ചത്‌. ആരോഗ്യ സ്ഥിതി വഷളാണെന്നു മനസ്സിലായെങ്കിലും മെഡിക്കല്‍ കോളേജ്‌ ക്യാഷ്വാല്‍റ്റിയില്‍ രണ്ട്‌ മണിക്കൂറിലേറെയാണ്‌ രോഗി ചികിത്സ ലഭിക്കാതെ കിടന്നത്‌. ആശുപത്രിയിലെത്തിയ നാട്ടുകാര്‍ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ തയ്യാറായത്‌. എന്നാല്‍ അധികം വൈകാതെ രോഗി മരണപ്പെടുകയും ചെയ്‌തു. നഗരമദ്ധ്യത്തില്‍ പൊലീസും ആശുപത്രി അധികൃതരും കണ്ണടച്ചപ്പോള്‍ ഒരു ജീവനാണ്‌ നഷ്ടപ്പെട്ടത്‌.