ബിനോയ് കോടിയേരിക്ക് ചെക്ക് കേസില്‍ ദുബൈയില്‍ യാത്രാവിലക്ക്

ബിനോയ് കോടിയേരിക്ക് ചെക്ക് കേസില്‍ ദുബൈയില്‍ യാത്രാവിലക്ക്

ദുബായ് : ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്. ദുബായ് വിമാനത്താവളത്തിലാണ് ബിനോയ് കോടിയേരിയെ പൊലീസ് തടഞ്ഞത്. ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് ദുബായ് പൊലീസിന്റെ നടപടി. എമിഗ്രേഷന്‍ അധികൃതരാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബിനോയ് യെ തടഞ്ഞത്.

ചെക്ക് കേസെടുത്തതോടെ ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. 30 ലക്ഷം ദിര്‍ഹം വായ്പ നല്‍കിയിട്ട് 20 ലക്ഷം ദിര്‍ഹമാണ് തിരിച്ചുനല്‍കിയത്. ബാക്കി 10 ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കാത്തതാണ് പരാതിക്ക് ഇടയാക്കിയത്. വായ്പ നല്‍കിയതിന് ഈടായി നല്‍കിയ ചെക്ക് ഹാജരാക്കിയാണ് മര്‍സൂഖി കേസ് നല്‍കിയത്. ഇതോടെ കേസ് ഒത്തുതീര്‍പ്പാകാത്ത പക്ഷം ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല