ട്രെയിനുകളുടെ വൈകിയോട്ടത്തിനു പിന്നാലെ മെമു, പാസഞ്ചർ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

ട്രെയിനുകളുടെ വൈകിയോട്ടത്തിനു പിന്നാലെ മെമു, പാസഞ്ചർ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

കൊല്ലം- കായംകുളം പാതയിൽ ട്രാക്ക് റിന്യുവൽ മെഷീൻ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണിക്കു സൗകര്യമൊരുക്കാനായി എട്ട് മെമു, പാസഞ്ചർ ട്രെയിനുകൾ വെള്ളിയാഴ്ച മുതൽ രണ്ടു മാസത്തേക്കു റദ്ദാക്കി. പാത അറ്റകുറ്റപ്പണിക്കായി പ്രത്യേക ട്രെയിനുകൾ എത്തുമ്പോൾ അവ ഓടിക്കാൻ ആവശ്യത്തിനു ലോക്കോ പൈലറ്റിനെ ലഭ്യമാക്കാനാണു മെമു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്. എന്നാൽ രാവിലെയും വൈകിട്ടുമുള്ള പ്രധാന പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.

റദ്ധാക്കിയ ട്രെയിനുകൾ

എറണാകുളം– കായംകുളം പാസഞ്ചർ (10.05)
എറണാകുളം കായംകുളം പാസഞ്ചർ (12.00) 
കായംകുളം- എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.30)
കായംകുളം- എറണാകുളം പാസഞ്ചർ (വൈകിട്ട് 5.10)
എറണാകുളം-കൊല്ലം മെമു (രാവിലെ 5.50)
കൊല്ലം എറണാകുളം മെമു (രാവിലെ 7.45)
കൊല്ലം-എറണാകുളം മെമു (രാവിലെ 11.10)
എറണാകുളം-കൊല്ലം മെമു (ഉച്ചയ്ക്ക് 2.40)