ചിത്രപ്പണികൾ ചെയ്ത ബസുകൾക്ക് വിലക്ക്; കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ചിത്രപ്പണികൾ ചെയ്ത ബസുകൾക്ക് വിലക്ക്; കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ബഹുവർണ്ണ ചിത്രങ്ങളും പോസ്റ്ററുകളുമായി പായുന്ന ബസുകൾക്ക് ഇനിമുതൽ നിരത്തിൽ പിടിവീഴും. ടൂറിസ്റ്റ് ബസുകളുടെ പുറമേ പതിച്ചിട്ടുള്ള പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെ നീക്കം ചെയ്യണം എന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷന്റെ പുതിയ ഉത്തരവ്.

മുന്നിലും പിന്നിലും എത്തുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുന്ന ഈ ചിത്രങ്ങൾ  വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ നടപടി. ജനുവരി 31ന് ഉള്ളിൽ ഈവക ചിത്രങ്ങൾ നീക്കം ചെയ്യാത്തവർക്കെതിരെ നടപടിയും, വാഹങ്ങളുടെ രജിസ്‌ട്രേഷൻ റദ്ധ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.

ഇത്തരം ചിത്രങ്ങൾ വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണ് എന്ന വാദം കോടതി തള്ളിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് പുതിയ നീക്കം ശക്തിപെടുത്തിയത്.