മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവിക്കെതിരേ ഭീഷണി; ബിജെപി നേതാവിനെതിരേ കേസ്

മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവിക്കെതിരേ ഭീഷണി; ബിജെപി നേതാവിനെതിരേ കേസ്

 തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവിക്കെതിരേ ഭീഷണിമുഴക്കിയ സംഭവത്തിൽ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു.

 ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഇതിനെതിരേയാണ് വനിതാ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.