മുഖ്യമന്ത്രി പറഞ്ഞാൽ തോമസ് ചാണ്ടി രാജിവെക്കും; എൻസിപിയുടെ പൂർണ്ണ പിന്തുണ തോമസ് ചാണ്ടിക്ക്: പീതാംബരന്‍ മാസ്റ്റര്‍

മുഖ്യമന്ത്രി പറഞ്ഞാൽ തോമസ് ചാണ്ടി രാജിവെക്കും; എൻസിപിയുടെ പൂർണ്ണ പിന്തുണ തോമസ് ചാണ്ടിക്ക്: പീതാംബരന്‍ മാസ്റ്റര്‍

മുഖ്യമന്ത്രി പറഞ്ഞാൽ തോമസ് ചാണ്ടി രാജിവെക്കുമെന്ന് എൻ സി പി നേതാവ് പീതാംബരൻ മാസ്റ്റർ. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. പാർട്ടിയുടെ പൂർണ്ണ പിന്തുണ തോമാസ് ചാണ്ടിക്കൊപ്പമാണ്. 

രാജി വേണോ എന്ന കാര്യം പാർട്ടി ആലോചിക്കുന്നതേയുള്ളൂ ഇക്കാര്യത്തിൽ സംസ്ഥാന നേതൃയോഗത്തിലുണ്ടായ പൊതുതീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.  

സംസ്ഥാന സമിതിക്ക് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശമില്ല. കേന്ദ്രനേതൃത്വത്തെ യോഗതീരുമാനങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.