നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണം: ബിനോയ് വിശ്വം

നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണം: ബിനോയ് വിശ്വം

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹർജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ തോമസ് ചാണ്ടി വിവിധ പാർട്ടികളിൽ നിന്നും ശക്തമായ വിമർശനം നേരിടുകയാണ്.  എൽഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐ യുടെ നേതാവും മുൻ മന്ത്രിയായ ബിനോയ് വിശ്വവും വിമർശനമുന്നയിച്ചു രംഗത്തെത്തി.

കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് വിശ്വം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തോമസ് ചാണ്ടി.