തിത്‌ലി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിത്‌ലി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: ഒഡീഷ, ആന്ധ്രാ തീരങ്ങളില്‍ തിത്‌ലി ചുഴലി നാശം വിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 20 മിനുട്ട് വൈദ്യുതി നിയന്ത്രണം. ചുഴലിയില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ ഉള്‍പ്പെടെ വൈദ്യുതി ലൈനുകള്‍ തകരാറിലായതാണ് കാരണം. ഇതുമൂലം കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ട്.

വൈകീട്ട് ആറിനും രാത്രി പത്തിനുമിടയില്‍ ചിലയിടങ്ങളില്‍ 20 മിനുട്ട് വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്‌ഇബി അറിയിച്ചു.