സന്ദീപാനന്ദഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം

സന്ദീപാനന്ദഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം

കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം രംഗത്ത്. സന്ദീപാനന്ദഗിരിക്കൊപ്പം കൈലാസ യാത്രനടത്തിയ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് കുടുംബം രംഗത്തെത്തിയത്. ഹരിദ്വാറില്‍ മുട്ടറ്റം വെള്ളത്തില്‍ മകന്‍ മുങ്ങി മരിച്ചു എന്ന സന്ദീപാനന്ദഗിരിയുടെ വിശദീകരണം വിശ്വസിക്കാനാവുന്നില്ല. പുണ്യ സ്ഥലത്തു വെച്ച് മകന്‍ സമാധിയായി എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദീപാനന്ദ ഗിരിയുടെ സ്വഭാവദൂഷ്യം സംഭവത്തെ പറ്റി കൂടുതല്‍ സംശയമുളവാക്കുന്നു. ഗീത പ്രഭാഷണത്തില്‍ ആകൃഷ്ടനായാണ് മകനെ സന്ദീപാനന്ദ ഗിരിക്കൊപ്പം അയച്ചത്. എന്നാല്‍ ഇയാളുമൊത്തുള്ള മറ്റൊരു കൈലാസ യാത്രയില്‍ തനിക്ക് സന്ദീപാനന്ദ ഗിരിയെ പറ്റി വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചു. ഇയാള്‍ എപ്പോഴും സ്ത്രീകളോടൊപ്പം ചുറ്റിപ്പറ്റിയായിരുന്നു നിന്നിരുന്നത്. കൂടെ ഉള്ള മറ്റു തീര്‍ത്ഥാടകരെ ഇയാള്‍ ശ്രദ്ധിക്കുക പോലുമില്ല.

തന്റെ മകനെ ട്രെയിനില്‍ ഉണ്ടായ വല്ല അനാശാസ്യവും മറച്ചു വെക്കാന്‍ ഇയാള്‍ എന്തെങ്കിലും ചെയ്‌തോ എന്നും അറിയില്ല എന്ന് ഇദ്ദേഹം പറയുന്നു. മുട്ടറ്റം വെള്ളത്തില്‍ മുക്കിക്കൊന്നതാണോ എന്നും സംശയിക്കുന്നതായി ഇയാള്‍ പറയുന്നത്. തന്നെക്കാള്‍ പൊക്കമുള്ള മകന് സംഭവിച്ച ആ അപകടത്തില്‍ ഇപ്പോഴും സംശയമുണ്ട്. അന്ന് മകന്റെയൊപ്പം ഒരു ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്റെ മകനും ഉണ്ടായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അടിച്ചു തകര്‍ക്കാനായി സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് സന്ദീപാനന്ദ ഗിരി സിപിഎം അനുഭാവിയായി മാറിയ വിവരം തന്‍ മനസ്സിലാക്കിയതെന്നും ഇയാള്‍ പറയുന്നു.