ശബരിമല: നിയമനിര്‍മ്മാണം നടത്തുമെന്ന്‍ പറഞ്ഞിട്ടില്ല, നിയമ പോരാട്ടം നടത്തുമെന്ന്‍ ശ്രീധരന്‍ പിള്ള

ശബരിമല: നിയമനിര്‍മ്മാണം നടത്തുമെന്ന്‍ പറഞ്ഞിട്ടില്ല, നിയമ പോരാട്ടം നടത്തുമെന്ന്‍ ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം  നടത്തുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നിയമ പോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മലക്കം മറിയുന്നതാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ ഇന്നത്തെ പ്രസ്താവന.