സോളാർ കേസ് : അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന്  ഉമ്മന്‍ ചാണ്ടി

സോളാർ കേസ് : അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന്  ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: സോളാർ കേസ് തുടരന്വേഷണം സർക്കാർ തീരുമാനിച്ച നടപടിയെ ഭയപ്പെടുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോർട്ട് പുറത്തുവരുമ്പോൾ യുഡിഎഫ് നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന കോടിയേരിയുടെ പരാമർശം ചൂണ്ടിക്കാണിച്ചപ്പോൾ ആരാണ് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരിക എന്നത് റിപ്പോർട്ട് പുറത്തുവരുന്പോൾ കാണാമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വളരെ പക്വമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. കാരണം തെറ്റ് ചെയ്തങ്കിലല്ലേ ഭയപ്പെടേണ്ട കാര്യമുള്ളൂ എന്നും അദ്ദേഹം ചോദിച്ചു.

തങ്ങൾക്ക് പ്രധാനം റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ അറിയുക എന്നതാണ്. അതിന് ശേഷം കേസ് നിയമപരമായി നേരിടും. മുൻ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.