സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന്  സ്പീക്കര്‍ക്ക് നോട്ടീസ്

സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന്  സ്പീക്കര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാകുമോ?  മുഖ്യമന്ത്രിയുടെ  നടപടിക്കെതിരെ അവകാശലംഘനത്തിന്  സ്പീക്കര്‍ക്ക് പരാതി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. സി. ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.  നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തിയത് അവകാശ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. .

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭാംഗങ്ങളാണ് ആദ്യം അറിയേണ്ടതെന്ന് പരാതിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടി ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ നേതാവ്  ആക്ഷേപം ഉന്നയിച്ചത്.  

ഇതിനിടെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.