സോളാർ തട്ടിപ്പ് കേസ് :  ഉമ്മൻ ചാണ്ടിയെ സരിത എസ്. നായർ വിസ്തരിക്കും

സോളാർ തട്ടിപ്പ് കേസ് :  ഉമ്മൻ ചാണ്ടിയെ സരിത എസ്. നായർ വിസ്തരിക്കും

കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യപ്രതി സരിത എസ്. നായർ വിസ്തരിക്കും . ഉമ്മൻ ചാണ്ടിയെ  വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു .ഇത് അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ നടപടി.

 ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന്   മൊഴി നൽകി. എന്നാല്‍ പരാതിയില്‍ എന്തുനടപടി സ്വീകരിച്ചു എന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും  പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സരിത നൽകിയ പരാതിയെ കുറിച്ചും അറിയാം. ഡിസംബർ 23ന് വിസ്തരിച്ചപ്പോൾ ആരോപണങ്ങൾ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.  വ്യാജകത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.