പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സജീവ് കുമാറിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഒളിവിലായ സജീവ് കുമാറിനെഇന്റലിജന്‍സ് മേധാവി സസ്പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ ഹാജരായത്.