ശുഹൈബ് കൊലപാതകം: ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇന്ന് ഉപവാസ സമരം നടത്തും

ശുഹൈബ് കൊലപാതകം: ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇന്ന് ഉപവാസ സമരം നടത്തും

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസ് സമരം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ്  24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. ഉപവാസ സമരം രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ഇന്ന്  രാവിലെ 10 മണി മുതൽ വ്യാഴാഴ്ച രാവിലെ 10 മണി വരെ കണ്ണൂർ കലക്ട്രേറ്റിന് മുൻപിലാണ് ഡിസിസി പ്രസിഡന്റിന്റെ 24 മണിക്കൂർ ഉപവാസ സമരം. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും നിരാഹാര സമരത്തിന് പിന്തുണ അറിച്ചും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെത്തുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.