ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 

 ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 

കൊ​ച്ചി: കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഇ​ന്ത്യ​ന്‍ ക​പ്പ​ലാ​യ എം​വി ന​ളി​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി യോ​ഗേ​ഷ് സോ​ള​ങ്കി​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.  

കൊ​ച്ചി തീ​ര​ത്ത് നി​ന്ന് 14.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​ന്നാ​ല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​പ്പ​ലി​ലെ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​രാ​റി​ലാ​യി. സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡി​ന്‍റെ 'സീ ​കിം​ഗ്' ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു.