ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊല്ലം: സുപ്രീംകോടതി വിധികൊണ്ട് ശബരിമലയിലെ ആചാരങ്ങൾ തകര്‍ക്കാൻ പറ്റില്ലെന്ന് പന്തളം കൊട്ടാരം. എൻഡിഎയുടെ സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല വിധി രാഷ്ട്രീയവത്കരിക്കാൻ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

പന്തളം കൊട്ടാരവും അയ്യപ്പ ധര്‍മ സംരക്ഷണ സിമിതിയും ചേര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന നാമ യജ്ഞ പരിപാടി സംഘടിപ്പിച്ചു. ഒരു കൊടിയുടേയും കീഴിലല്ല പ്രതിഷേധമെന്ന് പന്തളം കൊട്ടാരം. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളും സുരേഷ് ഗോപി എം പിയും പങ്കെടുത്തു. 

എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ലോംങ് മാര്‍ച്ച് കൊല്ലത്തെത്തി. പാലയിൽ ഹിന്ദു സംഘടനകൾ നാമജപയാത്ര സംഘടിപ്പിച്ചു.അതേസമയം സർക്കാർ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നം ആക്കി മാറ്റാൻ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു