സ്വാശ്രയ എന്‍ജിനിയറിങ് സമരത്തിനില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

സ്വാശ്രയ എന്‍ജിനിയറിങ് സമരത്തിനില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

കൊച്ചി: കോളേജ് അടച്ച് സമരത്തിനില്ലെന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍. വിദ്യാഭ്യാസ മന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്യും. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപെട്ട്  പാമ്പാടിടി നെഹ്റു കോളജിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും അസോസിയേഷൻ വിലയിരുത്തി.സംസ്‌ഥാനത്തെ 120 കോളജുകളാണ് അടച്ചിട്ടിരിക്കുന്നത്. 

നാളെ ചര്‍ച്ച നടത്താമെന്നും പ്രശ്‌നം പരിഹരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉറപ്പുനല്‍കിയിട്ടുണ്ട്.   വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നെഹ്‌റു കോളേജിന് വീഴ്ച പറ്റി.തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു