ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ലഭിക്കുന്നതിനായിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ പ്രധാന തെളിവാണ് ഈ മെമ്മറി കാര്‍ഡ്. ഈ ഹര്‍ജി പരിഗണിക്കുന്നതാണ് സുപ്രീം കോടതി മാറ്റി വെച്ചത്.

വാദത്തിനായി കൂടുതല്‍ സയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു.

മെമ്മറി കാര്‍ഡ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.