ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമെന്ന് ശശിതരൂര്‍

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമെന്ന് ശശിതരൂര്‍

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്ന് ശശി തരൂര്‍ എംപി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളതെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് ഒപ്പം തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമമല്ല പരിഹാരം. യുഡിഎഫ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി.