ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പ്രവേശിക്കില്ലെന്ന്  ദേവസ്വം ബോര്‍ഡ്

ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പ്രവേശിക്കില്ലെന്ന്  ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും  പത്മകുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു    .നിലയ്ക്കലില്‍ 100 ഹെക്ടര്‍ സ്ഥലം കൂടി അനുവദിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കും. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.