ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ, ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 വിഷയത്തിൽ സർക്കാർ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നു പറഞ്ഞ കാനം മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.