ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനം; ഇന്‍റര്‍വ്യൂ 12നും 13നും

 ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനം; ഇന്‍റര്‍വ്യൂ 12നും 13നും

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച ശാന്തിമാര്‍ക്കുള്ള ഇന്‍റര്‍വ്യൂ തീയതികള്‍ പ്രഖ്യാപിച്ചു. 

ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തി ഇന്‍റര്‍വ്യൂ 12ന് രാവിലെ ഒന്‍പത്‌ മുതല്‍ നടക്കും. 13 -ാനാണ‌് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി ഇന്‍റര്‍വ്യൂ. രാവിലെ ഒന്‍പതിന് ഇന്‍റര്‍വ്യൂ ആരംഭിക്കും. 

ശബരിമല മേല്‍ശാന്തിയ്ക്കായി ആകെ ലഭിച്ച 101 അപേക്ഷകരില്‍ 79 പേരാണ് ഇന്‍റര്‍വ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് ആകെ ലഭിച്ചത് 74 അപേക്ഷകളായിരുന്നു. ഇതില്‍ 57 പേര്‍ ഇന്‍റര്‍വ്യൂവിന് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത നേടിയവര്‍ക്കുള്ള ഇന്‍റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. 

ഇന്‍റര്‍വ്യൂ മെമ്മോയോ, റിജക്ഷന്‍ മെമ്മോയോ ലഭിക്കാത്ത അപേക്ഷകര്‍ ദേവസ്വം ബോര്‍ഡിന്‍റെ തിരുവനന്തപുരം നന്തന്‍കോട‌് ഓഫീസുമായി ബന്ധപ്പെടണം.