കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും: സന്നിധാനത്ത് കനത്തസുരക്ഷ

കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും: സന്നിധാനത്ത് കനത്തസുരക്ഷ

ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ തുടങ്ങും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17 ന് രാത്രി 10 ന് നട അടയ്ക്കും.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.