വിശ്വാസിയാണോ എന്ന് ഹൈക്കോടതി - താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന  ഫാത്തിമ

വിശ്വാസിയാണോ എന്ന് ഹൈക്കോടതി - താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന  ഫാത്തിമ

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതിനു പിന്നാലെ മല ചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചു. ഹര്‍ജി പരിഗണിക്കുന്നതിനിടെ രഹ്ന ഫാത്തിമ വിശ്വാസിയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന വ്യക്തമാക്കി. 

മതസ്പര്‍ധ വളര്‍ത്തുന്ന വിധം പ്രചരണം നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹന ജാമ്യം തേടി കോടതിയെ സമീപിച്ചത്. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും നിങ്ങള്‍ വിശ്വാസിയാണോ എന്നും കോടതി ആരാഞ്ഞു.

അതേസമയം മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ വ്യക്തമാക്കി. താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന പറഞ്ഞു. മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു. അതേസമയം രഹ്നയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ ഹൈക്കോടതി മാറ്റി.