ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധനവ്

ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവ്. ശബരിമലയിലെ രണ്ട് സീസണിലുമായി ആകെ 245.94 കോടി നടവരവ് ലഭിച്ചു. രണ്ട് സീസണിലുമായി 45 കോടിയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായത്. മകരവിളക്ക് സീസണില്‍ മാത്രം ഇതുവരെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടി അധികമാണ് വരുമാനം. മകരവിളക്ക് കാലത്ത് സന്നിധാനത്തെ നടവരവ് 72.55 കോടി രൂപയാണ്.