ഗുരുവായൂര്‍ ആർ‌എസ്എസ് പ്രവർ‌ത്തകന്‍റെ  കൊലപാതകം : മൂന്നു പേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ ആർ‌എസ്എസ് പ്രവർ‌ത്തകന്‍റെ   കൊലപാതകം : മൂന്നു പേര്‍ അറസ്റ്റില്‍

തൃശൂർ :  ഗുരുവായൂരിൽ ആർ‌എസ്എസ് പ്രവർ‌ത്തകനായ ആനന്ദനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ അറസ്റ്റില്‍. ഇവരെ പേരാമംഗലത്തു ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കിയ്യാരമുക്കിൽ ഫായിസ്, തൈകകാട് കാർത്തിക്, ജിതേഷ് എന്നിവരാണു അറസ്റ്റിലായത്.  ഞായറാഴ്ച  ഉച്ചയ്ക്ക്  വീട്ടിലേക്കു പോകുംവഴി നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു.

സിപിഎം പ്രവർത്തകൻ ഫാസിലിനെ വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. നവംബർ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാർഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച ഹർത്താൽ ആചരിച്ചിരുന്നു. ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും നേര്‍ക്കു‌നേർ പോരാടുന്ന സാഹചര്യത്തിലാണു മൂന്നുപേരെ പൊലീസ് പിടികൂടിയത്.