മതസ്പര്‍ധയുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മതസ്പര്‍ധയുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട്: മതസ്പര്‍ധയുണ്ടാക്കുന്ന വിഡിയോ തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അട്ടപ്പാടിയില്‍ അറസ്റ്റില്‍. കളളമല സ്വദേശി ശ്രീജിത് രവീന്ദ്രനെ അഗളി പൊലീസാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയായിരുന്നു വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ ശ്രീജിത് വിഡിയോ തയ്യാറാക്കി ഫെയ്സ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ശ്രീജിത്തിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി ഉണ്ടായത്. 

വിഡിയോ കാണാം