പൊന്‍കുന്നത്ത് ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

പൊന്‍കുന്നത്ത് ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

കോട്ടയം: എരുമേലി പൊന്‍കുന്നം സംസ്ഥാന പാതയില്‍ കെവിഎംഎസ് ആശുപത്രിയ്ക്ക് സമീപം ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ചിറക്കടവ് കാവും ഭാഗം പടിഞ്ഞാറേകുറ്റിയില്‍ വിനോദ് പി എന്‍ ആണ് മരിച്ചത്. 

ഇന്ന് വൈകീട്ടായിരുന്നു അപകടം.മറ്റൊരു വാഹനത്തെ മറി കടക്കുകയായിരുന്ന ഓട്ടോറിക്ഷ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന തീര്‍ത്ഥാടകരുടെ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.