കാസർകോട്ട് വാഹനാപകടം; ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കാസർകോട്ട് വാഹനാപകടം; ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കാസർകോട്: കാസർകോട് പൊയ്നാച്ചിയില്‍ വാഹനാപകടം. ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. പള്ളഞ്ചി സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. 

വൈകുന്നേരം 7.30 യോടെ ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലാണ് അപകടമുണ്ടായത്. നാലു പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പില്‍ നിന്നും പുറത്തെടുത്തത്. 

ജീപ്പിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചിരുന്നു. മറ്റു രണ്ടു പേരെ ഗുരുതരാവസ്ഥയിലാണ്. ഇവരെ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.