ഗാന്ധി കുടുംബത്തിനുള്ള എസ് പി ജി സുരക്ഷ ഉടൻ പുനഃസ്ഥാപിക്കണം: ചെന്നിത്തല

ഗാന്ധി കുടുംബത്തിനുള്ള എസ് പി ജി സുരക്ഷ ഉടൻ പുനഃസ്ഥാപിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിനുള്ള എസ് പി ജി സുരക്ഷ ഉടൻ പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. എസ് പി ജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തമാവുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 

രാജ്യത്തെ സമുന്നതരായ മൂന്ന് നേതാക്കളുടെ ജീവൻ പന്താടാനുള്ള ബിജെപി സർക്കാരിന്റെ ശ്രമം ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കും.
കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും ജീവന് ഇപ്പോഴും ഭീഷണി നിലനിൽക്കുന്നുണ്ട്.

രാജ്യത്തിനു വേണ്ടി മഹാത്യാഗങ്ങൾ അനുഷ്ഠിച്ച ഒരു കുടുംബത്തിനോടാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രതികാര മനോഭാവം കാണിക്കുന്നതെന്നോർക്കണം. ഇതു വഴി അവരെ ജനങ്ങളിൽ നിന്നു അകറ്റാനാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നതെങ്കിൽ നിരാശരാവുകയേ ഉള്ളുയെന്നു അദ്ദേഹം പറഞ്ഞു.