ശസ്ത്രക്രിയക്കായി തല മൊട്ടയടിച്ച പെണ്‍കുട്ടിയുടെ ചിരിച്ച ഫോട്ടോയ്ക്ക് മത പുരോഹിതന്റെ ഉപദേശം.’‘’പുഞ്ചിരിച്ച് ഫോട്ടോ ഇടരുത്’‘- മറുപടി നല്‍കി പെണ്‍കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

ശസ്ത്രക്രിയക്കായി തല മൊട്ടയടിച്ച പെണ്‍കുട്ടിയുടെ ചിരിച്ച ഫോട്ടോയ്ക്ക് മത പുരോഹിതന്റെ ഉപദേശം.’‘’പുഞ്ചിരിച്ച് ഫോട്ടോ ഇടരുത്’‘- മറുപടി നല്‍കി പെണ്‍കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

ശസ്ത്രക്രിയക്കായി തല മൊട്ടയടിച്ച പെണ്‍കുട്ടിയുടെ ചിരിച്ച ഫോട്ടോയ്ക്ക് മത പുരോഹിതന്റെ ഉപദേശം. ''പുഞ്ചിരിച്ച് ഫോട്ടോ ഇടരുത്'. 
അസുഖബാധിതയായ ഒരു പെണ്‍കുട്ടി പുഞ്ചിരിയോടെ അവള്‍ നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ അതിനെ നല്ലത് പറയേണ്ട മതപുരോഹിതന്‍ അവരെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഉപദേശിക്കുന്നു. കോതമംഗലം സ്വദേശിനിയായ ഷെറിന്‍ ജോര്‍ജ് എന്ന പെണ്‍കുട്ടിയോടാണ് മതപുരോഹിതനായ ഫാദര്‍ പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.  

എട്ടു വര്‍ഷമായി താന്‍ അനുഭവിക്കുന്ന അസുഖം കാരണം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചയാളാണ് ഷെറിന്‍ ജോര്‍ജ്. അസുഖം അവളുടെ പഠനത്തെ ബാധിക്കാതെ മികച്ച രീതിയില്‍ പെണ്‍കുട്ടി മുന്നിട്ട് വന്നവെങ്കിലും തലയിലെ ഞരമ്പ് ഇടക്ക് പൊട്ടുന്നതിനാല്‍ പെണ്‍കുട്ടിക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെയായി. 

എന്നാല്‍ തുറന്ന ചിരിയുമായി ശസ്ത്രക്രിയക്കായി മൊട്ടയടിച്ച തല ഉയര്‍ത്തിപിടിച്ച്‌ ഷെറിന്‍ പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും ചിത്രങ്ങള്‍  സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നുണ്ട് . പക്ഷെ അതിനും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരു മത പുരോഹിതന്‍. ലാറ്റിന്‍ അതിരൂപതയിലെ ഫാദര്‍ പോള്‍ കുട്ടിശേരി ഷെറിന്റെ ചിത്രത്തിന് നല്‍കിയ കമന്റാണ് ശ്രദ്ധേയം . ഷെറിന്‍ ആ സന്ദേശം അടക്കം ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പില്‍ ചോദിക്കുന്ന കാര്യങ്ങള്‍ ആരെയും ചിന്തിപ്പിക്കുന്നതാണ്. ഒടുവില്‍ ഫാദര്‍ തന്നെ മാപ്പപേക്ഷയുമായി അതെ പോസ്റ്റില്‍ എത്തി .

ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

മൊട്ടത്തലയുമായുള്ള ചിരിക്കുന്ന എന്റെ ഫോട്ടോക്ക് ഫാ. പോൾ കുട്ടിശശ്ശേരിയുടെ സന്ദേശമാണിത്. തലയിൽ ഒരേ ഞരമ്പിൽ രണ്ടു തവണ രക്തസ്രാവമുണ്ടായി ശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് ഇപ്പോഴും ഇൻഫെക്ഷൻ കാരണം മുടി കളയുന്നത് ഇത് നാല് മാസത്തിനിടയിൽ രണ്ടാം തവണ. ഒരു ജോലിക്ക് പോകാൻ നിവർത്തിയില്ല. നിരാശയും പ്രത്യാശയും മാറി മാറി ഉണ്ടാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഈ അസുഖം എന്നോടൊപ്പമുണ്ട്. വീട്ടുകാരും കൂട്ടുകാരും ധൈര്യം നൽകുന്നു. മൊട്ടയടിച്ച ഫോട്ടോ ഇതിനു മുൻപും ഞാൻ ഇട്ടിട്ടുണ്ട്. ഇന്നലെ തലക്കുള്ളിൽ വീണ്ടും പഴുപ്പ് വരുന്നു എന്നതിനാൽ മുടി കളയണം എന്ന് ഡോക്ടർ പറഞ്ഞതിനാൽ വീണ്ടും മുടി കളഞ്ഞു. അച്ചന്റെ ആദ്യത്തെ സംശയം എന്റെ അസുഖം ഉള്ളത് തന്നെയാണോ എന്നതാണ്. അച്ചൻ വാ.. ഞാൻ മെഡിക്കൽ റിപ്പോർട്ട് തരാം. 
അസുഖം ബാധിച്ച സ്ത്രീകൾ ഒരിക്കലും ഇങ്ങനെ ചിരിക്കില്ല. ചിരിച്ചാലും ഇങ്ങനെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യില്ല. മുടി കളഞ്ഞവർ തല മൂടിക്കെട്ടുകയും ആളുകൾ അറിയാതെ ശ്രെദ്ധിക്കുകയും ചെയ്യും അത്രേ ! ഇതിനും പുറമേ അങ്ങനെയുള്ള സ്ത്രീകളുടെ മുഖത്ത് പ്രതീക്ഷയുടെ അംശം പോലും കാണാൻ കിട്ടില്ലെന്നും അച്ചൻ ! അവസാനം ഇങ്ങനെ. പെണ്ണ് ചിരിക്കണം.. അത് വരുന്നത് കാൻസർ ആണെങ്കിൽ മാത്രം എന്ന്..

അച്ചൻ ഏത് യുഗത്തിലാണെന്ന് അറിയില്ല.. ഏതിലായാലും കർത്താവ് കരുണയുളവനാണ്… ആ കരുണയും സ്നേഹവും ഉൾകൊള്ളാൻ സാധിക്കുന്നില്ലേൽ ഇട്ടിട്ട് പോണം മിഷ്ടർ.. അതല്ലേൽ എന്റെ തലയല്ല.. അച്ചന്റെ വാ മൂടിക്കെട്ടി ഇരുന്നോണം.