വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതവ് അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതവ് അറസ്റ്റില്‍

വെഞ്ഞാറമൂട്: എട്ടാം ക്ലസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതവ് അറസ്റ്റില്‍. സിപിഐ വെഞ്ഞാാറമൂട് മുന്‍ ലോക്കല്‍ കമ്മമറ്റി സെക്രട്ടറി ഹാഷിം ആണ് അറസ്റ്റിലായത്.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുകയായിരുന്നെന്നും പറയുന്നു. കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്ത സമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി.സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ  മാതാപിതാക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. ഇന്നു പുലര്‍ച്ചയോടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സ്വയം ഹാജരാകുകയായിരുന്നതണ് സൂചന.

ആരോപണ വിധേയനായ എ.ഹാഷിമിനെ സിപിഐയെുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മറ്റി സെക്രട്ടറി എ.എം.റൈസ് അറിയിച്ചു.