‘റോഡില്‍ പോയി കിടന്നാല്‍ കൊതുക് കടിക്കും,പൊടിയടിക്കും’; ശ്രീജിത്തിനോട് അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന ചെന്നിത്തല പറഞ്ഞതിതാണ്; അനുഭാവവുമായി വന്ന ചെന്നിത്തലയുടെ വായടപ്പിച്ചു ശ്രീജിത്തിന്‍റെ കൂട്ടുകാര്‍

‘റോഡില്‍ പോയി കിടന്നാല്‍ കൊതുക് കടിക്കും,പൊടിയടിക്കും’; ശ്രീജിത്തിനോട് അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന ചെന്നിത്തല പറഞ്ഞതിതാണ്; അനുഭാവവുമായി വന്ന ചെന്നിത്തലയുടെ വായടപ്പിച്ചു ശ്രീജിത്തിന്‍റെ കൂട്ടുകാര്‍

തിരുവനന്തപുരം: സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ കാണാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജന മധ്യത്തില്‍ അപമാനിതനായി. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റെ മരണം സംഭവിക്കുന്നത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ്. അന്ന് അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കാണാനെത്തിയ ശ്രീജിത്തിനെ അപമാനിച്ചത് ഓര്‍മ്മിപ്പിച്ചാണ് ചെന്നിത്തലയ്ക്കെതിരെ ശ്രീജിത്തിന്റെ കൂട്ടുകാര്‍ രംഗത്ത് വന്നത്. ഇതിനെതിരെ തട്ടികയരുകയായിരുന്നു രമേശ്‌ ചെന്നിത്തല. ഇിതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കേസിന് പോകാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് ചെന്നിത്തല എത്തിയത്. സാര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് സംഭവം നടന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സാര്‍ പറഞ്ഞിട്ടുണ്ട്, റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെ. 700 ദിവസത്തില്‍ കൂടുതല്‍ സമരം നടന്നപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു. ശ്രീജിത്തിന്റെ സുഹൃത്ത് ചോദിക്കുന്നു. ഇത് കേട്ട് രോക്ഷകുലനായ ചെന്നിത്തല ശ്രീജിത്തിന്‍റെ സുഹ്രുത്തിനോട് തട്ടികയറി.

താന്‍ മിണ്ടാതിരിക്ക്, ഇതൊക്കെ പറയാന്‍ തനിക്ക് എന്ത് അധികാരം എന്ന ചെന്നിത്തലയുടെ ചോദ്യത്തിനു ,പൊതുജനം എന്ന് ശ്രീജിത്തിന്‍റെ സുഹുര്‍ത്ത് മറുപടി പറയുമ്പോള്‍, എന്ത് പൊതുജനം എന്ന് ചോദിച്ച് ചെന്നിത്തല അയാളോട് തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.