രാമലീലയ്ക്ക് സംരക്ഷണം നല്‍ക്കാന്‍ കഴിയില്ലയെന്ന്  ഹൈക്കോടതി

രാമലീലയ്ക്ക് സംരക്ഷണം നല്‍ക്കാന്‍ കഴിയില്ലയെന്ന്  ഹൈക്കോടതി

രാമലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. നിര്‍മാതാവ് ടോമിച്ചന്റെ ആവശ്യമാണ് ഡിവിഷന്‍ ബഞ്ച് നിരസിച്ചത്.

പൊതുവികാരം കണക്കിലെടുത്ത് ദിലീപിനെ പൊലീസ് കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നില്ല. ദിലീപിന് അനുകുല നിലപാട് സ്വീകരിച്ച ശ്രീനിവാസന്റെ വീടിനു നേരെ ആക്രമണം നടന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സിനിമ റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ആവശ്യം.

കേസവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍ നഷ്ടമുണ്ടാക്കും. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മാതാക്കളുടെ നില പരിതാപകരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു. ഈ മാസം 28നാണ് ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.