വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ  ദുരിത ബാധിതരെ രാഹുല്‍ സന്ദര്‍ശിക്കും

വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ  ദുരിത ബാധിതരെ രാഹുല്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴാണ് വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ പ്രദേശത്തെ ദുരിത ബാധിതരെ രാഹുല്‍ സന്ദര്‍ശിക്കുക.

ഡിസംബര്‍ പതിനാലിനാണ് പടയൊരുക്കം സമാപനസമ്മേളനം. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാകും പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക.നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.