പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ ആത്മഹത്യ; നിര്‍ണായകമായ വിവരങ്ങള്‍ ചൂണ്ടികാട്ടി സുഹൃത്തുക്കള്‍; കാരണക്കാരെ കുറിച്ചും അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷനില്‍!

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ ആത്മഹത്യ; നിര്‍ണായകമായ വിവരങ്ങള്‍ ചൂണ്ടികാട്ടി സുഹൃത്തുക്കള്‍; കാരണക്കാരെ കുറിച്ചും അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷനില്‍!

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സംഭവം തേടിയാണ് അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ യാത്ര ആരംഭിക്കുന്നത്.

കോപ്പിയടിച്ചുവെന്ന് ആരോപിച്ചു മാനേജ്‌മെന്റ്  ശാസിച്ചതിനെ തുടര്‍ന്നു ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. കോപ്പിയടി നടന്നാല്‍ ഉടന്‍ സര്‍വകലാശാലയിലേക്കു ഫോണ്‍ സന്ദേശം നല്‍കുകയും പിന്നീടു രേഖാമൂലം അറിയിക്കുകയും വേണം എന്നാല്‍ ഇതൊന്നും ജിഷ്ണുവിന്റെ കേസില്‍ നടന്നിട്ടില്ല.

അതു കൊണ്ടു തന്നെ കോപ്പിയടിച്ചതായി പറയാനാകില്ല. ഇതിന്റെ സത്യാവസ്ഥ തേടി ഞങ്ങള്‍ ജിഷ്ണു താമസിച്ചിരുന്ന ഹോസ്റ്റലിലെ ചില സഹപാടികളോട് സംസാരിച്ചപ്പോള്‍ അവര്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു.

 സംഭവം നടക്കുന്ന വെളളിയാഴ്ച ഉച്ച കഴിഞ്ഞ് നടന്ന പരീക്ഷയില്‍ ജിഷ്ണു പ്രണോയ് പരീക്ഷയ്ക്കിടെ തിരിഞ്ഞു നോക്കിയെന്ന് ആരോപിച്ച് പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററായിരുന്ന മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവീണ്‍  സി.പി എന്ന അധ്യാപകന്‍ അവനെ കളിയാക്കുകയും കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ ആക്രോശിക്കുകയും ചെയ്തിരുന്നു.

 എന്നിട്ടും കലി തീരാതായപ്പോള്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ മുറിയിലേക്ക് അവനെ കൊണ്ടുപോയി. അപ്പോള്‍ ഏകദേശ സമയം നാലരയായിരുന്നു. എല്ലാവരുടെയും മുന്നില്‍വെച്ച് അവനെ പ്രവീണ്‍ എന്ന അധ്യാപകന്‍ 'നീയൊക്കെ എന്തിനാടാ പഠിക്കാന്‍ വരുന്നത് വേറെ വല്ല പണിക്കും പോകുന്നതാണടാ നല്ലത്. മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഇങ്ങോട്ട് വന്നോളും' എന്നിങ്ങനെയൊക്കെ ഉച്ചത്തില്‍ ചീത്ത വിളിച്ചപ്പോള്‍ തന്നെ അവന്‍ മാനസികമായി വല്ലതായിരുന്നതായി അവന്റെ മുഖത്ത് പ്രകടമായിരുന്നു.

പിന്നീട് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൊണ്ടു പോയ ശേഷം എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. അഞ്ചുമണിക്കായിരുന്നു പരീക്ഷ അവസാനിച്ചത്.

ഹോസ്റ്റലും കോളേജും തമ്മിലുളള ദൂരം നടന്നു വരാനുളളതേയുളളു. കൂടി പോയാല്‍ ഹോസ്റ്റലില്‍ എത്താന്‍ പതിനഞ്ച് മിനിറ്റ് എടുക്കുകയുളളു. എന്നാല്‍ ജിഷ്ണു അന്ന് തിരികെയെത്തിയത് ആറുമണിക്ക്. വന്നശേഷം എല്ലാവരുമായി ആടിയും പാടിയും വിശേഷങ്ങള്‍ പങ്കു വെയ്ക്കാറുളള അവന്‍ അന്ന് ആരോടും മിണ്ടാതെ റൂമിലേക്കു പോയി.

അവന് എന്തൊക്കയൊ സംഭവിച്ചതായി മനസിലായിരുന്നു . ഞങ്ങളോട് ആരോടും മിണ്ടാതെ ഞങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോയ അവന്‍ മാനസികമായി വല്ലതായതായി മനസിലായിരുന്നു. അതുകൊണ്ടു തന്നെ  കുറച്ച് നേരം തനിച്ചിരുന്ന് റൂമില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അവനെ ആശ്വസിപ്പിക്കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍.

പിന്നീട് അവനെ കുറെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ റൂമില്‍ പോയി തിരക്കുകയായിരുന്നു. കുറേ വിളിച്ചിട്ടും അവന്‍ വിളി കേള്‍ക്കുന്നുണ്ടായിരുന്നില്ല കുറേ മുട്ടിയിട്ടും തുറക്കാതായപ്പോള്‍ ഞങ്ങള്‍ക്കും സംശയമായി.

പിന്നെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കിടക്കുകയായിരുന്നു.അപ്പോള്‍ കണ്ടത് കുളിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന ജിഷ്ണുവിനെയായിരുന്നു. കൈയിലെ ഞെരമ്പും മുറിച്ച നിലയിലായിരുന്നു. 

പിന്നീട് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയോട് അവനെ ആശുപത്രിയില്‍ എത്തിക്കാനായി പറഞ്ഞു പിന്നീട് സമയം വൈകുന്തോറും ജിഷ്ണുവിന് വല്ലതും സംഭവിക്കുമോ എന്നു കരുതി ഒരു വിദ്യാര്‍ത്ഥിയുടെ വാഹനത്തില്‍ കയറ്റി അവനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴും അവനു പഴസ് ഉണ്ടായിരുന്നു എന്നിട്ടും അവന്‍ ഞങ്ങളെ വിട്ടു പോയി.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പറഞ്ഞ് വിതുമ്പിയ ആ സുഹൃത്തുകളുടെ കണ്ണില്‍ നിന്നും കാണാമായിരുന്നു ജിഷ്ണു പ്രണോയ് അവര്‍ക്ക് ഒരു സുഹൃത്ത് മാത്രമല്ല മറിച്ച് അതിനുമപ്പുറമായിരുന്നു അവന്‍ ഉണ്ടാക്കിയെടുത്ത സ്‌നേഹവലയം.

ജിഷ്ണു പ്രണോയ് മരണം മനസില്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് കൈയിലെ ഞെരമ്പും അറുക്കാന്‍ കാരണം. വിദ്യ അഭ്യസിക്കാന്‍ നിയോഗിക്കപ്പെട്ട അധ്യാപകരാണ് ജിഷ്ണുവിനെ കൊന്നതെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു.

ജിഷ്ണുവെന്ന പതിനേട്ടുകാരന്‍ കൂട്ടുകാര്‍ക്കിടയിലെ ചെ ഗുവേരയും കഴിവിന്റെ കാര്യത്തില്‍ പ്രതിഭാശാലിയും മായിരുന്നു. കാരണം വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ജിഷ്ണുവിന് തന്റെതായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. തന്റെതായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ സൗഹൃദത്തെ മാറോടു ചേര്‍ത്തു പിടിച്ച ജിഷ്ണുവിനെ സ്‌നേഹിക്കുന്നവരുടെ ലിസ്റ്റ് നീണ്ടു കിടക്കുകയാണ്.

കഴിവിന്റെ കാര്യത്തില്‍ ജിഷ്ണുവെന്ന പതിനേഴുകാരന്‍ വിസ്മയിപ്പിച്ച നിമിഷങ്ങള്‍ സുഹൃത്തുകള്‍ ഓര്‍ത്തേടുത്തു പറയുമ്പോഴും അവര്‍ നിറകണ്ണുകളോടെ പറയുന്നു അവന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ നാളെ അവനിലൂടെ ലോകത്തെ അറിയുമായിരുന്നുവെന്ന്.

പക്ഷേ അവന്‍ ഇങ്ങനെ അറിയപ്പെടാനല്ല അവനെ അറിയാവുന്നവര്‍ ആഗ്രഹിച്ചിരുന്നത്. അതു കൊണ്ടു തന്നെയാണ് ജിഷ്ണു പ്രണോയ് എന്ന പതിനേഴുകാരന്റെ ആത്മഹത്യ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തതും കക്ഷി രാഷ്ട്രീയം നോക്കാതെ കൊടിയുടെ നിറം നോക്കാതെ അവന്റെ നീതിക്കായ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചതും!