കൂടത്തായി കേസ്:  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ചോദ്യം ചെയ്യല്‍; നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ്

കൂടത്തായി കേസ്:  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ചോദ്യം ചെയ്യല്‍; നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ്

കോഴിക്കോട്: കൂടത്തായി ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം കെട്ടി ചിലര്‍ ഇടപെടുന്ന വിവരം ലഭിച്ചതായി പൊലീസ്.  സമഗ്രമായ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരേയും മറ്റും ഇന്റര്‍വ്യൂ ചെയ്യുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചുവരുന്നുണ്ടെന്ന് പോലീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ഇങ്ങനെയുള്ള പ്രവര്‍ത്തി കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പത്രകുറിപ്പില്‍ പറയുന്നു.

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് പൊലീസീന് അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി ശ്രീ കെ ജി സൈമന്‍ ഐപിഎസ് അറിയിച്ചു.