തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി  വിമാനത്താവളത്തില്‍ ഉപരോധം സമരം നടത്തുന്നവര്‍ക്ക്  എതിരെ പൊലീസ് കേസ് എടുത്തു

തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി  വിമാനത്താവളത്തില്‍ ഉപരോധം സമരം നടത്തുന്നവര്‍ക്ക്  എതിരെ പൊലീസ് കേസ് എടുത്തു

കൊച്ചി: തൃപ്തി ദേശായിക്കെതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപരോധ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്ക് എതിരെയാണ് കേസ്.സമരങ്ങള്‍  നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധം സമരം  നടത്തിയതിനും തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ചയാണ് പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. 


എന്നാല്‍ പ്രതിഷേധം ഭയന്ന് ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായിയുള്ളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏര്‍പ്പാട് ചെയ്താല്‍, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവര്‍ത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്. ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും പൊലീസ് തൃപ്തിയെ അറിയിച്ചു.