തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു : പൊലീസ്  ഉദ്യോഗസ്ഥനെതിരെ പരാതിയുമായി  ഈജിഷ്യന്‍ സ്വദേശി

തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു : പൊലീസ്   ഉദ്യോഗസ്ഥനെതിരെ പരാതിയുമായി  ഈജിഷ്യന്‍ സ്വദേശി

പേരാമ്പ്ര: ഈജിപ്ത് സ്വദേശി മുഹമ്മദലിയെ തീവ്രവാദിയെന്ന് വിളിച്ച് അപമാനിച്ച പോലീസിനെതിരെ പരാതി. പേരാമ്പ്രയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. എന്നാല്‍ ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പേരാമ്പ്ര പൊലീസിന്റെ പ്രതികരണം.

ദുബൈയില്‍ തന്നൂറാ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്‍ കൂടിയാണ് മുഹമ്മദലി. അഷ്‌റഫ് എന്ന സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിനായാണ് മുഹമ്മദലി കോഴിക്കോട് എത്തിയത്. അടുത്ത ദിവസം അഷ്‌റഫിനും സുഹൃത്തുക്കള്‍ക്ക് ഒപ്പം പേരാമ്പ്ര ഫെസ്റ്റ് കാണാന്‍ പോയി. ഫെസ്റ്റ് കണ്ട് മടങ്ങുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് മുഹമ്മദലി പറയുന്നത്.

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ എത്തിയ മുഹമ്മദലി ദുബൈയിലേക്ക് മടങ്ങി.