ഗോഡ്‌സെയെ പുകഴ്ത്തിയുള്ള പ്രസ്താവന; അലി അക്ബറിന് എതിരെ പരാതി

 ഗോഡ്‌സെയെ പുകഴ്ത്തിയുള്ള പ്രസ്താവന; അലി അക്ബറിന് എതിരെ പരാതി

തിരുവനന്തപുരം: മഹാത്മ ഗാന്ധിയുടെ ഘാതകനും തീവ്ര ഹിന്ദു ഭീകരവാദിയുമായ ഗോഡ്സേയെ പ്രകീര്‍ത്തിച്ച്‌ പോസ്റ്റിട്ട അലി അക്ബറിനെതിരെ പരാതി. അഡ്വ. ശ്രീജിത്ത് പെരുമനയാണ് അക്ബറിനെതിരെ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചത്. 

മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്റെ ഗോഡ്സെയെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അക്ബറിന്റെ പരാമര്‍ശം.

'ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം'- ഇതായിരുന്നു അലി അക്ബറിന്റെ കുറിപ്പ്.

അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മഹാത്മ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനോ, അപമാനിക്കാനോ ഉള്ള അവകാശമല്ല എന്നും സ്വാതന്ത്ര സമര നായകനായ രാട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് 292 പ്രകാരം ശിക്ഷാര്‍ഹവുമാണെന്നെന്നും  അഡ്വ.ശ്രീജിത്ത് പറഞ്ഞു.