പറമ്പിക്കു​ളം- ആ​ളി​യാ​ർ പ​ദ്ധ​തി​യി​ൽ​നി​ന്നു  വെ​ള്ളം വേണം; ച​ർ​ച്ചയ്ക്ക് സമയം  ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ടിനു     പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു

 പറമ്പിക്കു​ളം- ആ​ളി​യാ​ർ പ​ദ്ധ​തി​യി​ൽ​നി​ന്നു  വെ​ള്ളം വേണം; ച​ർ​ച്ചയ്ക്ക് സമയം  ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ടിനു     പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പറമ്പിക്കു​ളം- ആ​ളി​യാ​ർ പ​ദ്ധ​തി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ന് ക​രാ​ർ പ്ര​കാ​ര​മു​ള്ള വെ​ള്ളം ല​ഭി​ക്കാ​ത്ത പ്ര​ശ്നം മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു. ചി​റ്റൂ​ർ പു​ഴ​യി​ലെ മ​ണ​ക്ക​ട​വ് ചി​റ വ​ഴി 400 ക്യു​സെ​ക്സ് വെ​ള്ള​മാ​ണ് കേ​ര​ള​ത്തി​നു ല​ഭി​ക്കേ​ണ്ട​ത്.

ഇ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ഫെ​ബ്രു​വ​രി എ​ട്ടി​നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​ശേ​ഷ​വും സ്ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 11 നും 12 ​നും 80 ക്യു​സെ​ക്സ് വെ​ള്ളം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ചി​റ്റൂ​ർ പു​ഴ​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും വ​ര​ൾ​ച്ച മൂ​ല​മു​ള്ള കൃ​ഷി നാ​ശ​ത്തി​നും ഇ​ത് ഇ​ട​യാ​ക്കും. ചെ​ന്നൈ​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് കേ​ര​ളം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ ച​ർ​ച്ച​യ്ക്ക് സൗ​ക​ര്യ​മു​ള്ള ഏ​റ്റ​വും അ​ടു​ത്ത ദി​വ​സ​വും സ​മ​യ​വും നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.