പാലക്കാട്‌ നഗരസഭയിലെ കൗൺസിലർ സെയ്തലവിയെ പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതി അയോഗ്യനാക്കി

പാലക്കാട്‌ നഗരസഭയിലെ കൗൺസിലർ സെയ്തലവിയെ പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതി അയോഗ്യനാക്കി

പാലക്കാട്: പാലക്കാട്‌ നഗരസഭയിലെ കൗൺസിലർ സെയ്തലവിയെ പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതി അയോഗ്യനാക്കി. നഗരസഭയിലെ മുപ്പത്തിയൊന്നാം വാർഡായ പുതുപ്പള്ളിത്തെരുവിൽ നിന്നുള്ള കൗൺസിലർ സെയ്തലവിയെയാണ് അയോഗ്യനക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിലുള്ള സ്വത്തുവിവരങ്ങളിൽ അപാകത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. 

മുസ്‌ലിംലീഗ് വിമതനായ സെയ്തലവി സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിച്ചു ജയിച്ചത്. പരാതിക്കാരനും തൊട്ടടുത്ത എതിർസ്ഥാനാർഥിയുമായ മുസ്‌ലിംലീഗിലെ ടി.എ. അബ്ദുൽ അസീസിനെ വിജയിയായും കോടതി പ്രഖ്യാപിച്ചു.