കണ്ണൂരില്‍ ജയരാജന്റെ മാരത്തണ്‍ പ്രസംഗം

കണ്ണൂരില്‍ ജയരാജന്റെ മാരത്തണ്‍ പ്രസംഗം

കണ്ണൂര്‍: പാര്‍ട്ടി വിവാദങ്ങള്‍ ഉള്‍പ്പെടുത്താതെ സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മാരത്തണ്‍ പ്രസംഗം . കണ്ണൂരില്‍ സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ജയരാജന്റെ ന്‍ ഒന്നര മണിക്കൂര്‍ പ്രസംഗം. അണികളാണ് പാര്‍ട്ടിയുടെ ശക്തിയെന്നും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം എന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

കൃത്യം ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ആഗോള രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും ഉള്‍പ്പെടുത്തിയിരുന്നു. നേതാവിന്റെ ശക്തി കൊണ്ടല്ല പാര്‍ട്ടി വളര്‍ന്നത് എന്നത് മാത്രമായിരുന്നു വിവാദങ്ങളുമായി ബന്ധപ്പെടുത്താവുന്ന കാര്യം.

വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും  കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനെതിരെ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളന വേദിയില്‍ അദ്ദേഹത്തിന്റെ  പ്രസംഗം എന്താവുമെന്നു പലര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. പതിവില്‍ കവിഞ്ഞ ആവേശപ്രകടനങ്ങളോ ആരവങ്ങളോ കയ്യടികളോ ഇന്ന് അണികളില്‍ നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമായി.

സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കെതിരെ നടക്കുന്ന സമരങ്ങളെ ജയരാജന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചു. അപ്രായോഗികമായ മുദ്രാവാക്യങ്ങളുമായി മതതീവ്രവാദ സംഘടനകള്‍ വികസന പദ്ധതികള്‍ക്കെതിരെ സമരം നടത്തുകയാണെന്നു ജയരാജന്‍ ആരോപിച്ചു. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിലും തീവ്രവാദികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു