പി ജയരാജന് ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം

പി ജയരാജന് ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം

കണ്ണൂര്‍: ഉണര്‍വ് എന്ന സ്നേഹകൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം സിപിഎം നേതാവും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.ജയരാജന്. ഐആര്‍പിസി ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും ചികിത്സ നേടിയവരുടെ കൂട്ടായ്മയാണ് ഉണര്‍വ്. ഇതിന്‍റെ ഉപദേശക സമിതി ചെയര്‍മാനാണ് ജയരാജന്‍.

മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.