കട ഉടമയെ  തോക്ക്ചൂണ്ടി  ഭീഷണിപ്പെടുത്തിയ ആധാരം എഴുത്തുകാരന്‍  കസ്റ്റഡിയിൽ

കട ഉടമയെ  തോക്ക്ചൂണ്ടി  ഭീഷണിപ്പെടുത്തിയ ആധാരം എഴുത്തുകാരന്‍  കസ്റ്റഡിയിൽ

ആലപ്പുഴ ∙ കട ഉടമയെ പിസ്റ്റലും എസ് കത്തിയും ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ആധാരം എഴുത്തുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രാഥമിക പരിശോധനയിൽ പിസ്റ്റൽ ഒറിജിനലാണെന്നാണു സൂചന.

മങ്കൊമ്പിൽ ആധാരം എഴുത്തുകാരനായ ഹരിയെയാണ് കടയുടമ രാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടു മാസമായി വാടക നൽകാത്തതിനാൽ രാജേന്ദ്രൻ കട പൂട്ടി. ഇന്നലെ തോക്കുമായി വന്ന് നെഞ്ചിനു നേരെ ചൂണ്ടി കട തുറന്നു കൊടുക്കാൻ ഹരി പറഞ്ഞു. പിന്നീട് ഹരി കാറിൽ മടങ്ങി. പൊലീസ് പിന്തുടർന്ന് കാർ പിടിച്ചപ്പോഴാണ് കത്തിയും തോക്കും കണ്ടെടുത്തത്