ഓഖി ചുഴലികാറ്റിന്റെ  ആഘാതം അലകളടങ്ങുന്നില്ല : കൊച്ചി തീരത്ത് ഹര്‍ത്താല്‍

ഓഖി ചുഴലികാറ്റിന്റെ  ആഘാതം അലകളടങ്ങുന്നില്ല : കൊച്ചി തീരത്ത് ഹര്‍ത്താല്‍

കൊച്ചി: ഓഖി ചുഴലി കാറ്റ് കേരളതീരം വിട്ടെങ്കിലും  ദുരിതത്തിന്റെ  ആഘാതം, അലകളടങ്ങുന്നില്ല. തിരുവനന്തപുരം, കൊല്ലം തീരദേശത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ അമ്പതോളം മത്സ്യതൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുള്ളത് ഭീതി വര്‍ധിപ്പിക്കുന്നു.

ഇതിനിടെ, കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ ആചരിക്കുന്ന ഹര്‍ത്താല്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തോപ്പുംപടി ഹാര്‍ബറില്‍ ഹര്‍ത്താല്‍ ആചരിയ്ക്കുന്നത്. ചെല്ലാനത്ത് ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പില്‍ നിരവധി പേര്‍ നിരാഹാരം അനുഷ്ഠിച്ചാണ് പ്രതിഷേധിയ്ക്കുന്നത്.രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിന്‍ നിരവധി പേര്‍ പങ്കെടുത്തു. മരിച്ച മത്സ്യതൊഴിലാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അനുശോചന യോഗവും നടന്നു. കടല്‍ തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം