ഓഖി: ഒരാളുടെ  മൃതദേഹം കൂടി കണ്ടെത്തി; മരണം 39 ആയി

ഓഖി: ഒരാളുടെ  മൃതദേഹം കൂടി കണ്ടെത്തി; മരണം 39 ആയി

ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ കൂടി  മൃതദേഹം തൃശൂര്‍ ചേറ്റുവ കടലില്‍നിന്ന്  കണ്ടെത്തി. ചേറ്റുവയില്‍ തെരച്ചിലിന് പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 39 ആയി. രണ്ട് ചെറുവള്ളങ്ങളും തെരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്.

രാവിലെ മറ്റ് മൂന്ന് പേരുടെ മൃതദേഹം  കണ്ടെത്തിയിരുന്നു. ആലപ്പുഴ പുറങ്കടലില്‍ നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് ഒരു മൃതദേഹം കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ തീരസേനയും കണ്ടെടുത്തു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.  കടലിൽ 100 നോട്ടിക്കൽ മൈൽ അകലെ ഒഴുകിനടന്ന മൃതദേഹങ്ങളാണ് തീരസേനയുടെ വൈഭവ് കപ്പല്‍ കണ്ടെത്തിയത്.