വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ മത്സ്യത്തൊഴിലാളികളുടെ  പ്രതിഷേധം; മൂന്നു മിനിറ്റോളം വാഹനം തടഞ്ഞു

വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ മത്സ്യത്തൊഴിലാളികളുടെ  പ്രതിഷേധം; മൂന്നു മിനിറ്റോളം വാഹനം തടഞ്ഞു

ഒാഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം, പുന്തുറ മേഖലകൾ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മൽസ്യത്തൊഴിലാളികൾ രോഷപ്രകടനം നടത്തിയത്. പിന്നീടു പൊലീസ് വലയം തീർത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്.

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നേരത്തെ കിട്ടിയിട്ടും കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവാതിരുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികൾ റോഡ് ഉപരോധിച്ചിരുന്നു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.