നോര്‍ക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും: മുഖ്യമന്ത്രി

നോര്‍ക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നോര്‍ക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഇനി മുതല്‍ ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രം നോര്‍ക്ക റൂട്സ്സ്, ഒമാന്‍ എയര്‍ അധികൃതര്‍ കൈമാറി.